എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് പ്രഖ്യാപനം നാളെ

Posted on: November 16, 2013 12:42 am | Last updated: November 16, 2013 at 12:42 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പ്രൊഫഷനല്‍ ക്യാമ്പസ് വിദ്യാര്‍ഥികളുടെ സമ്മേളനം ‘പ്രൊഫ്‌സമ്മിറ്റ്’ ന്റെ പ്രഖ്യാപനം നാളെ കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളുള്‍പ്പെടെയുള്ള പ്രൊഫഷനല്‍ കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തി അഞ്ഞൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൊഫ്‌സമ്മിറ്റിനോടനുബന്ധിച്ച് വൈവിധ്യമായ പരിപാടികളാണ് നടപ്പാക്കുന്നത്.
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രഖ്യാപന സമ്മേളനം സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ആശംസയര്‍പ്പിക്കും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, കെ അബ്ദുല്‍ കലാം പ്രസംഗിക്കും. ക്യാമ്പസ് സെക്രട്ടറി എ എ റഹീം പദ്ധതിയവതരിപ്പിക്കും. ജില്ല, ഡിവിഷന്‍ ക്യാമ്പസ് സമിതിയംഗങ്ങള്‍, സ്റ്റേറ്റ് ക്യാമ്പസ് ബ്ലൂ ഐടീം, ക്യാമ്പസ് യൂനിറ്റ് ഭാരവാഹികള്‍ അംഗങ്ങളാണ് പ്രതിനിധികള്‍. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. ശഫീഖ് ബുഖാരി, ഡോ. നൂറുദ്ദീന്‍, ഫൈസല്‍ യൂസുഫ് സംബന്ധിച്ചു.