Connect with us

Kozhikode

എസ് എം എ പത്താം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഇന്ന്

Published

|

Last Updated

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. “”മഹല്ല് നന്മയിലേക്ക്”” എന്ന പ്രമേയത്തില്‍ നടക്കുന്ന പത്താം വാര്‍ഷിക പ്രഖ്യാപനം സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നടത്തും. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

മഹല്ല് സോഫ്റ്റ്‌വെയര്‍ കം വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടിയും സോഫ്റ്റ്്‌വെയര്‍ പരിചയപ്പെടുത്തല്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയും നിര്‍വഹിക്കും. പത്താം വാര്‍ഷിക സമ്മേളന പദ്ധതി സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം അവതരിപ്പിക്കും. ലോഗോ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രകാശനം ചെയ്യും. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഇ യഅ്ഖൂബ് ഫൈസി സംസാരിക്കും
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് ജെ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മുന്‍ വഖഫ് ബോര്‍ഡ് അംഗം എന്‍ അലി അബ്ദുല്ല, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് പി എം എസ് തങ്ങള്‍, വി എം കോയ മാസ്റ്റര്‍, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി സംബന്ധിക്കും.

 

Latest