കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: വിജ്ഞാപനം അന്തിമമല്ലെന്ന് കേന്ദ്രം

Posted on: November 15, 2013 6:13 pm | Last updated: November 15, 2013 at 11:44 pm

WESTERN GHATSന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാവശ്യപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനം അന്തിമമല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് ജയന്തി നടരാജന്‍ ഇക്കാര്യമറിയിച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായമറിയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇനിയും അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമറിയിക്കുന്നതിനും നാല് മാസം സമയമനുവദിച്ചിട്ടുണ്ട്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ആശങ്കകള്‍ അറിയിച്ചപ്പോഴാണ് ജയന്തി നടരാജന്‍ മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചത്.