മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

Posted on: November 15, 2013 1:32 pm | Last updated: November 15, 2013 at 1:32 pm

തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട നടപ്പാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് മൂലമറ്റം പവര്‍ ഹൗസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ജനപ്രതിനിധികളെ ഉപരോധിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടുമെന്നും സമിതി അറിയിച്ചു.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെയാണ്.