Connect with us

Kozhikode

ജനങ്ങളുടെ ഔഷധാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന്

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമാനുസൃതം ഫാര്‍മസിസ്റ്റുമാരെ നിയമിച്ച് ജനങ്ങളുടെ ഔഷധാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (കെ പി പി എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗം ജയന്‍ കോറോത്ത്, കെ പി പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കരുണാകരന്‍ കുറ്റിയാടി, സെക്രട്ടറി ടി സതീശന്‍, ഒ സി നവീന്‍ചന്ദ്, ടി വി ഗംഗാധരന്‍, പി ശറഫുന്നിസ, സി സി ഉഷ, എന്‍ കെ ഷൈനി, എം ഷറിന്‍ കുമാര്‍, എം ജിജീഷ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരന്‍ ചെറുവത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡ്രഗ്ഗ് ലൈസന്‍സ് ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രം അനുവദിക്കുക, സംസ്ഥാനത്ത് ഗവ. ഡെന്റല്‍ കോളജുകളില്‍ ഫാര്‍മസി വിഭാഗം ഏര്‍പ്പെടുത്തുക, ഔഷധവില നിയന്ത്രണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഫാര്‍മസിസ്റ്റുകളെ മിനിമം വേതന പരിധിയില്‍ നിന്നും ഫെയര്‍വേജസ് പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.