സ്‌കോഡ കാര്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം

Posted on: November 15, 2013 11:16 am | Last updated: November 15, 2013 at 11:16 am

കോഴിക്കോട്: ചെക്കോസ്ലാവാക്യന്‍ കമ്പനിയായ സ്‌കോഡ ഓട്ടോക്കും മരിക്കാര്‍ എന്‍ജിനീയേഴ്‌സിനും എതിരേ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് അനുകൂലമായി വിധി. പരാതിക്കാരനായ എം സുരേന്ദ്രന് കാറിന്റെ വിലയായ 13,51,039 രൂപയും ഇന്‍ഷ്വറന്‍സ് 40,000 രൂപയും കേസിന്റെ ചെലവിലേക്കായി 5,000 രൂപയും 2005 മുതല്‍ 12 ശതമാനം പലിശയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരവും നല്‍കാനാണ് വിധി.
കേരളാ സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഡസ്പ്യൂട്ടറിഡ്രസല്‍ കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് പി ക്യു ബര്‍ക്കത്തലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2005 ലാണ് സുരേന്ദ്രന്‍ കാര്‍ വാങ്ങിയത്. മാസങ്ങള്‍ക്കകം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് കമ്പനി അധികൃതരേ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ സേവനം ലഭിച്ചില്ല. ഉപഭോക്തൃ ഫോറം ജില്ലാ ഘടകത്തിന് പരാതി നല്‍കി. അവിടെ നിന്ന് നാമമാത്രമായ നഷ്ട പരിഹാരം മത്രമാണ് ലഭിച്ചത്. സ്‌കോഡ കാര്‍ ഓണേഴ്‌സ് അസോസിയോഷന്‍ രൂപവത്കരിച്ച് സംസ്ഥാന ഫോറത്തിന് പരാതി നല്‍കുകയായിരുന്നു.