നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

Posted on: November 14, 2013 10:39 am | Last updated: November 15, 2013 at 2:19 pm

agastinകോഴിക്കോട്: ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്ത് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. തീവ്രപരിചര വിഭാഗത്തിലായിരുന്നു അഗസ്റ്റിന്റെ നില ഇന്ന് രാവിലെ കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണ സമയം മകളും ചലചിത്ര നടിയുമായ ആന്‍ അഗസ്റ്റിന്‍ അടക്കം അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും അടുത്തുണ്ടായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആരോഗ്യ നില വഷളായതിനാല്‍ സാധിച്ചിരുന്നില്ല.

ആവനാഴി, സദയം, കമ്മീഷണര്‍, നാട്ടുരാജാവ്, കാഴ്ച ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങി നൂറിലധികം സിനിമകളില്‍ അഗസ്റ്റിന്‍ വേഷമിട്ടിട്ടുണ്ട്. നാടകകലയിലൂടെയാണ് സിനിമയിലെത്തിയത്. കലോപാസനയാണ് ആദ്യ ചിത്രം. അവസാനമായി ഷട്ടറില്‍ അഭിനയിച്ചു. മിഴി രണ്ടിലും എന്ന ചിത്രം നിര്‍മിക്കുകയും ചെയ്തു.