കര്‍ണ്ണാടകയില്‍ ബസ്സിനു തീ പിടിച്ച്‌ 7 മരണം

Posted on: November 14, 2013 9:39 am | Last updated: November 15, 2013 at 7:32 am

karnataka-bus-fire-360ബംഗളുരു: കര്‍ണ്ണാടകയില്‍ ബസ്സിനു തീ പിടിച്ച് ഒരു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹവെരി ജില്ലയിലെ കുനിമേരി പാലത്തിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ നാഷണല്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന ബസ്സിന്റെ ഇന്ധന ടാങ്കിനു തീ പിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റവരെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും നേരിയ പരുക്കേറ്റവരെ ഹവേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുന്‍പ് ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദിലേക്കു പോയ ബസ് ആന്ധ്രയിലെ മെഹ്ബൂബ്‌നഗറിനു സമീപം ഡിവൈഡറിലിടിച്ച് തീപിടിച്ച് 45 പേര്‍ മരിച്ചിരുന്നു.

ALSO READ  ബെംഗളൂരു സംഘർഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ