വിന്‍ഡീസിനെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted on: November 12, 2013 10:46 pm | Last updated: November 13, 2013 at 12:52 am

indian-team1 മുംബൈ: വെസ്റ്റന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനും, കുല്‍ക്കര്‍ണിയുമാണ് ടീമിലെ പുതുമുഖ താരങ്ങള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്നാണ്്് ഇശാന്ത് ശര്‍മ്മയ്ക്കും വിനയ്കുമാറിനും പതിനഞ്ച്അംഗ ടീമില്‍ ഇടംപിടിക്കാനായില്ല. വെസ്റ്റന്‍ഡീസിനെതിരായ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ഇതില്‍ ആദ്യത്തെ ഏകദിനം ഈ മാസം 21ന് കൊച്ചിയില്‍ നടക്കും. പകലും രാത്രിയുമായിട്ടായിരിക്കും മത്സരം നടക്കുക. രണ്ടാം ഏകദിനം 23നും മൂന്നാം ഏകദിനം നവംബര്‍ 27ന് കാണ്‍പൂരിലും നടക്കും.
ടീം ഇന്ത്യ:-
മഹേന്ദ്രസിംഗ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു, അമിത് മിശ്ര, ഉനദ്ഖഡ്, ധവാന്‍ കുല്‍ക്കര്‍ണി, മോഹിത് ശര്‍മ്മ