Connect with us

Malappuram

കായിലാണ്ടിയില്‍ വീട് കുത്തി തുറന്ന് മോഷണം: ആറ് പവന്‍ സ്വര്‍ണ്ണവും 8000 രൂപയും മോഷണംപോയി

Published

|

Last Updated

വണ്ടൂര്‍: വീട്ടുകാര്‍ വിരുന്നുപോയ തക്കം നോക്കി മോഷണം. ചെറുകുളം കൊയിലാണ്ടിയില്‍ കണ്ണേങ്ങല്‍ ഉമറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വാതില്‍ കൂത്തിതുറന്ന് മോഷണം നടന്നത്.
വീടിനകത്തെ ആള്‍മറയിലുണ്ടായിരുന്ന ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 8000 രൂപയും മോഷണംപോയി. കൊണ്ടോട്ടിയിലുള്ള ഭാര്യവീട്ടിലേക്ക് വിരുന്നുപോയ തക്കം നോക്കിയാണ് മോഷണം അരങ്ങേറിയത്. നേരത്തെ ഉമറിന്റെ സഹോദരങ്ങളായ ഹംസ, സുലൈമാന്‍, അയമുട്ടി എന്നിവരുടെ വീടുകളിലും മോഷണം നടന്നിരുന്നു.
വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ ശേഷം മുന്‍വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടാണ് മോഷണം നടത്തിയത്. മൂന്ന് മുറികളിലെ ആള്‍മറയും പരിശോധിച്ച മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവിതറിയിട്ടുണ്ട്.
അതെസമയം റൂമിലുണ്ടായിരുന്ന ലാപ്‌ടോപ്പ്,ബൈക്കിന്റെ ചാവി എന്നിവ മോഷ്ടിച്ചിട്ടുമില്ല. മോഷ്ടിച്ച ശേഷം അടുക്കള ഭാഗത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്ന് കരുതുന്നു. മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മോഷണം നടന്ന റൂമില്‍ നിന്നും മണം പിടിച്ച നായ വീടിന്റെ അടുക്കളയിലൂടെ കൊയിലാണ്ടി ബസ്റ്റോപ്പ് വരെയുള്ള 150 മീറ്ററോളം പോയാണ് നിന്നത്.
വീട്ടുകാരെ കുറിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന പ്രാദേശിക സംഘങ്ങള്‍ക്ക് മോഷണത്തിന് പിന്നില്‍ പങ്കുണ്ടെന്നാണ് സൂചന

---- facebook comment plugin here -----

Latest