Connect with us

Kerala

'പി സി ജോര്‍ജി'ല്‍ കേരളാകോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

Published

|

Last Updated

കോട്ടയം: പി സി ജോര്‍ജിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ ഇടയുന്നു. പി സി ജോര്‍ജിനെതിരെ ജോസഫ് വിഭാഗം ശക്തമായി രംഗത്തുവന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റാതെ ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇന്നലെ നടന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് തങ്ങളുടെ പരാതി ജോസഫ് വിഭാഗം ശക്തമായി ഉന്നയിച്ചത്. ഇവര്‍ ഇന്നലെ യോഗത്തിനിടയില്‍ ഇറങ്ങിപ്പോയിരുന്നു.

പി സി ജോര്‍ജ് വിഷയം മാത്രമാണ് യോഗത്തില്‍ ചര്‍ച്ചാ വിഷയമായത്. ഇത് വാക്കുതര്‍ക്കത്തിലേക്കു നീളുകയും ജോസഫ് വിഭാഗം നോതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ ജോര്‍ജിനെ വിമര്‍ശിക്കാന്‍ തയ്യാറാവതെ ജോര്‍ജിനെതിരെയുള്ള പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാം എന്നാണ് മാണി അറിയിച്ചത്. എന്നാല്‍ മറുവിഭാഗം ഈ തീരുമാനത്തോട് യോജിച്ചില്ല. പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കെ എം മാണി ക്ഷുഭിതനായി.