Connect with us

Ongoing News

ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമ ബത്തക്ക് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിക്കാന്‍ ധനമന്ത്രി കെ എം മാണി ശിപാര്‍ശ ചെയ്തു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. 2013 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷാമ ബത്ത അനുവദിക്കാനാണ് ശിപാര്‍ശ. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച പത്ത് ശതമാനം ക്ഷാമബത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കണമെന്നാണ് ധന വകുപ്പിന്റെ നിര്‍ദേശം. പ്രതിവര്‍ഷം 1,600 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി കണക്കാക്കുന്നത്.