പാര്‍ലിമെന്റ് ശൈത്യകാല സമ്മേളനം ഡിസം. അഞ്ചിന്‌

Posted on: November 12, 2013 12:16 am | Last updated: November 11, 2013 at 11:17 pm

ന്യുഡല്‍ഹി: പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം അടുത്ത മാസം അഞ്ച് മുതല്‍ ഇരുപത് വരെ നടക്കും. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ശൈത്യകാല സമ്മേളനം സാധാരണഗതിയില്‍ ഒരു മാസമാണ് നീണ്ടുനില്‍ക്കുക. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഡല്‍ഹി, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് പാര്‍ലിമെന്റ് സമ്മേളനം വെട്ടിക്കുറച്ചത്.