കയര്‍ക്രാന്തി എക്‌സ്പ്രസിലെ പ്രദര്‍ശനവും ബോധവത്കരണവും ശ്രദ്ധേയമായി

Posted on: November 12, 2013 12:40 am | Last updated: November 11, 2013 at 10:40 pm

കാസര്‍കോട്: കയര്‍ബോര്‍ഡിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് കാസര്‍കോട്ടെത്തിയ കയര്‍ക്രാന്തി എക്‌സ്പ്രസ് എന്ന പ്രത്യേക വോള്‍വോ ബസില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ബോധവത്കരണവും ശ്രദ്ധേയമായി.
കാസര്‍കോട് ഗസ്റ്റ് ഹൗസ് പരിസരത്തു നടന്ന പരിപാടി എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ് എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. കേന്ദ്രകയര്‍ ബോര്‍ഡ് അംഗം ടി എം ഷാഹിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ്, കണ്ണൂര്‍ സബ് റീജ്യണല്‍ ഓഫീസര്‍ കെ പ്രഭാകരന്‍ സംബന്ധിച്ചു. പ്രശാന്ത് എം സ്വാഗതം പറഞ്ഞു.
പ്രത്യേകം സജ്ജമാക്കിയ ബസില്‍ കയറുത്പന്നങ്ങളുടെപ്രദര്‍ശനവും ബോധവത്കരണവുമായാണ് എക്‌സ്പ്രസ് യാത്ര.