ഖത്തര്‍ ടൂറിസം പുരോഗതിയുടെ പാതയില്‍

Posted on: November 11, 2013 7:39 pm | Last updated: November 11, 2013 at 7:39 pm

qatar tourismദോഹ : ടൂറിസം രംഗത്ത് ഖത്തര്‍ വന്‍ കുതിച്ചുചാട്ടം നടത്തിയതായി കണക്കുകള്‍. ഇതു സംബന്ധമായ കണക്കുകള്‍ ഖത്തര്‍ ജനറല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് പത്രക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്യത്തിന്‍റെ മൂ ന്നാം പാദം ഈ വര്‍ഷം ഇതുവരെ പിന്നിട്ടു കഴിഞ്ഞു.
രാജ്യത്തെ ടൂറിസം മേഖല പുരോഗതിയുടെയും വളര്‍ച്ചയുടെയും പാതയില്‍ സഞ്ചരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

രാജ്യത്തെ ഹോട്ടല്‍ ഉപയോഗം അമ്പത് ശതമാനത്തില്‍ നിന്ന് അമ്പത്തിയേഴു ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 600 ഓളം റൂമുകള്‍ വഹിക്കുന്ന ഹോട്ടലുകള്‍ പട്ടണങ്ങളില്‍ തന്നെ ഉയര്‍ന്നു വന്നത് ഈ രംഗത്തെ 4.73 ശതമാനം വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.അതേസമയം രാജ്യത്തെ ഫോര്‍സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ വിറ്റുവരവ് 85.3 റിയാല്‍ കണ്ട് ഉയര്‍ന്നിട്ടുണ്ട്.    

 

ALSO READ  ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഖത്വര്‍; ബന്ധം സാധാരണ നിലയിലാക്കുന്നത് സംഘര്‍ഷത്തിന് ഉത്തരമല്ല