കാലിക്കറ്റ് വി സിക്ക് റാഫി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിച്ചു

Posted on: November 11, 2013 12:53 pm | Last updated: November 11, 2013 at 12:53 pm

കൊണ്ടോട്ടി: ജനകീയ സംഗീത രംഗത്തെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായ സംഗീത് മിത്ര അവാര്‍ഡ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസലാമിന് സമ്മാനിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മുഹമ്മദ് റാഫി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കിയത്.
അക്കാദമിക തലത്തില്‍ നല്ല സംഗീതത്തിന് പ്രോത്സാഹനം നല്‍കുന്നത് പരിഗണിച്ചാണ് അസല്‍ ഇശല്‍ സെലിബ്രിറ്റി ഷോക്ക് റാഫി ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍ വൈസ് ചാന്‍സിലര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയും അഖിലേന്ത്യാ തലത്തിലും രണ്ടാമത്തെ സര്‍വകലാശാല വൈസ് ചാന്‍സിലറുമാണ് ഡോ. എം അബ്ദുസ്സലാം എന്ന് റാഫി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ഡല്‍ഹി കേന്ദ്രമായുലഌചേംബര്‍ ഓഫ് എജ്യുക്കേഷനും സര്‍വകലാശാല ഫോക്‌ലോര്‍ പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അസ്സല്‍ ഇശല്‍ മാപ്പിളപ്പാട്ട് സെലിബ്രിറ്റി റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ ചടങ്ങില്‍ റാഫി ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാന്‍ കെ ടി റഹ്മാന്‍ ത്ങള്‍ പുരസ്‌കാരം സമ്മാനിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാഡമി സെക്രട്ടറി ആസാദ് വണ്ടൂര്‍, ചേംബര്‍ ഓഫ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.പി കെ നൗഷാദ്, മാപ്പിള കലാ അക്കാഡമി വൈസ് ചെയര്‍മാന്‍ എ കെ അബ്ദുര്‍റഹ്മാന്‍, വി എം കുട്ടി, ടി കെ ഹംസ, ഒ എം കരുവാരക്കുണ്ട് പ്രസംഗിച്ചു.