എസ് വൈ എസ് ഡി ആര്‍ ജി ശില്‍പ്പശാലകള്‍ സമാപിച്ചു

Posted on: November 11, 2013 12:51 pm | Last updated: November 11, 2013 at 12:51 pm

മലപ്പുറം: യൗവനം നാടിനെ സൃഷ്ടിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് മിഷന്‍ 2014ന്റെ ഭാഗമായി യൂനിറ്റ് തലങ്ങളില്‍ നടക്കുന്ന ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍ എന്നിവക്കുള്ള പ്രഭാഷണങ്ങള്‍ക്കുള്ള ഡി ആര്‍ ജി ശില്‍പ്പശാല ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്നു.
മഞ്ചേരി ശ്രീധരന്‍ നായര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഹസൈന്‍ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കെ പി ജമാല്‍, സി കെ യു മൗലവി, സൈനുദ്ദീന്‍ സഖാഫി ചെറുകുളം നേതൃത്വം നല്‍കി.
രണ്ടത്താണി വ്യാപാര ഭവനില്‍ നടന്ന ശില്‍പ്പശാല സംസ്ഥാന പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, അബൂബക്കര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ്, കുഞ്ഞു കുണ്ടിലങ്ങാടി നേതൃത്വം നല്‍കി.