കെട്ടിടത്തിനു തീപിടിച്ച് മുംബൈയില്‍ നാലുമരണം

Posted on: November 11, 2013 9:16 am | Last updated: November 11, 2013 at 11:36 pm

mumbai-vikhroli-fire-360മുംബൈ: മുംബൈയിലെ വിക്രോളിയില്‍ കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ബഹുനിലക്കെട്ടിടത്തിലെ ഇലക്ട്രിക്ക് മീറ്ററിലെ പൊട്ടിത്തെറിയാണ് അപടത്തിന് കാരണം. കെട്ടിടത്തിലെ താമസക്കാരാണ് മരിച്ചവര്‍.