സമദാനിക്ക് കുത്തേറ്റ സംഭവം: കുഞ്ഞാവയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

Posted on: November 11, 2013 6:00 am | Last updated: November 11, 2013 at 11:33 pm

samadani attackedകോട്ടക്കല്‍: എം പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റ സംഭവത്തില്‍ എം എല്‍ എയുടെ പരാതിയില്‍ പ്രതിയാക്കപ്പെട്ട പുളിക്കല്‍ അഹമ്മദ് കുട്ടി എന്ന കുഞ്ഞാവയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. അഹമ്മദ്കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ആശുപത്രി വിടുന്ന ഇയാളെ അറസ്റ്റ് ചെയ്യാനാണ് ശ്രമം.അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡി വൈ എസ് പി. കെ എം സൈതാലി കഴിഞ്ഞ ദിവസം സമദാനിക്കെതിരെയും കോസടുത്തിരുന്നു. അഹമ്മദ് കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് കേസടുത്തത്.
ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സമദാനി രണ്ട് ദിവസം കൂടി ആശുപത്രിയില്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൂക്കിനേറ്റ മുറിവ് കാരണം നീര് വന്നതിനാലും രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനുള്ള സാവകാശത്തിനുമായാണ് രണ്ട് ദിവസം കൂടി എം എല്‍ എയെ ആശുപത്രിയില്‍ കിടത്തുന്നത്.