ജബല്‍ അലി ലഹ്ബാബ് റോഡ് വീതികൂട്ടാന്‍ 1.4 കോടി ദിര്‍ഹം

Posted on: November 10, 2013 7:32 pm | Last updated: November 10, 2013 at 7:32 pm

jabal ali lahbaab roadദുബൈ: ജബല്‍ അലി ലഹ്ബാബ് റോഡ് വീതികൂട്ടാന്‍ 1.4 കോടി ദിര്‍ഹമിന്റെ കരാര്‍ നല്‍കിയതായി ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.  ദുബൈ-അല്‍ ഐന്‍ റോഡില്‍ നിന്ന് ലഹ്ബാബ് റൗണ്ട് എബൗട്ട് വരെ 12 കിലോമീറ്ററിലാണ് റോഡിന് വീതി കൂട്ടുക. രണ്ടു വരി പാത, നാലു വരിയാക്കുകയാണ് ലക്ഷ്യം. കുടുതലായി ടാര്‍ ചെയ്യും. ജബല്‍ അലി വ്യവസായ കേന്ദ്രത്തെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന റോഡെന്ന നിലയില്‍ ഇതിന് പ്രാധാന്യമുണ്ട്. 48 കിലോമീറ്ററിലാണ് റോഡുള്ളത്.

ശൈഖ് സായിദ് റോഡിലെ എട്ടാം നമ്പര്‍ ഇന്റര്‍ചേഞ്ച് നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടും. ജബല്‍ അലി വ്യവസായ കേന്ദ്രം കവാടം നാലിലേക്കും മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കും ചേരുന്ന ഇന്റര്‍ചേഞ്ചാണിത്.