പശ്ചിമഘട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടയലേഖനം

Posted on: November 10, 2013 9:19 am | Last updated: November 10, 2013 at 9:19 am

western ghats 1തൊടുപുഴ: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടുക്കി രൂപതയുടെ ഇടയലേഖനം. ഇന്ന് കുര്‍ബാനക്കിടെയാണ് ലേഖനം വായിച്ചത്. കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടികള്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് സര്‍ക്കാറില്‍ നിന്ന് പിന്‍മാറണമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. കമ്മീഷനുകള്‍ക്കായി വാദിക്കുന്നവരെ സംഘടിതമായി നേരിടണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.