ക്ലിഫ് ഹൗസ് ഉപരോധം പഠിപ്പിച്ച ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസ് ഉപരോധത്താല്‍ താഴെയിറങ്ങുമെന്ന് കോടിയേരി

Posted on: November 9, 2013 7:03 am | Last updated: November 9, 2013 at 8:04 am

വേങ്ങര: മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുന്ന സമ്പ്രദായം പ്രതിഷേധമാക്കി പഠിപ്പിച്ച ഉമ്മന്‍ചാണ്ടി ഇടതുപക്ഷം നടത്തുന്ന ക്ലിഫ്ഹൗസ് ഉപരോധത്തിലൂടെ തന്നെ താഴെ ഇറങ്ങേണ്ടിവരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് പ്രക്ഷോഭജാഥക്ക് വേങ്ങരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇ എം എസ് മുഖ്യമന്ത്രിയായിരിക്കെ 1968ല്‍ കെ എസ് യു പ്രസിഡന്റായ ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാന്‍ പ്രതിഷേധം ആദ്യമായി ഇറക്കിയത്. ഇടതുസര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കല്ലേറ് കേസ് പുരന്വേഷിച്ച് കോണ്‍ഗ്രസിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുലവരുമെന്നും ഇനിയുള്ള നാളുകളില്‍ ഉമ്മന്‍ചാണ്ടിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവൂര്‍ കുഞ്ഞിമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ ടി അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. സി കെ നാണു എം എല്‍ എ, മാമന്‍ ഐപ്, നൈസ് മാത്യു, ഇ പി ആര്‍ വേശാല, സി എന്‍ ചന്ദ്രന്‍ പ്രസംഗിച്ചു.