സഹകരണമന്ത്രി ലിഫ്റ്റില്‍ കുടുങ്ങി

Posted on: November 8, 2013 10:07 pm | Last updated: November 9, 2013 at 7:51 pm
lift
ലിഫ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് പുറതത്തേക്ക് വരുന്ന സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍

കാസര്‍കോട്: ജില്ലാ സഹകരണ ബേങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ലിഫ്റ്റില്‍ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ ജില്ലാ സഹകരണ ബേങ്ക് ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിയും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പ്പെടെയുള്ളവരും ബേങ്കിന്റെ ലിഫ്റ്റില്‍ കുടുങ്ങിയത്. ഏഴുപേര്‍ക്ക് മാത്രം കയറാവുന്ന ലിഫ്റ്റില്‍ 12 ഓളം പേര്‍ കയറിയതാണ് പ്രശ്‌നമായത്. ലിഫ്റ്റ് രണ്ടാം നിലയില്‍ എത്തുന്നതിനിടയില്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. പിന്നീട് മെക്കാനിക്ക് എത്തി തകരാറ് പരിഹരിച്ചതിനു ശേഷമാണ് മന്ത്രിയെയും മറ്റും പുറത്തെത്തിച്ചത്.