Connect with us

Thrissur

ജന സമ്പര്‍ക്കം: 22199 പരാതികള്‍

Published

|

Last Updated

തൃശൂര്‍: ജില്ലയില്‍ 22ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇതുവരെ 22199 പരാതികളാണ് ലഭിച്ചു. ഇതില്‍ തന്നെ ബി പി എല്‍ കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 17122 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ രോഗികളുടെയും തുടര്‍ ചികിത്സ തേടുന്നവരുടെയും കാര്‍ഡ് അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കും.
മറ്റുള്ളവരുടെ അപേക്ഷയിലും തീരുമാനം ഉടനെയുണ്ടാകും. മറ്റു 5777 പരാതികള്‍ക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായധനത്തിനായി ലഭിച്ച 596 എണ്ണത്തില്‍ സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല സൂക്ഷ്മ പരിശോധനയില്‍ 215 എണ്ണത്തില്‍ തീരുമാനമെടുത്തു.
മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനക്കായി 156 അപേക്ഷ സമര്‍പ്പിക്കും. ഇവരെ മുഖ്യമന്ത്രി നേരില്‍ കാണും. നേരത്തെ പരാതി നല്‍കിയ 400 പേരെയാണ് അന്നേ ദിവസം മുഖ്യമന്ത്രി കാണുക. വീടിനും സ്ഥലത്തിനുമായി 442, ജോലിക്ക് 188 , പോലീസ് സഹായം 58, റോഡ് കെട്ടിടം – 45 , പട്ടയം-244 എന്നിങ്ങനെ യാണ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയ എല്ലാവര്‍ക്കും അപേക്ഷകളിന്‍മേല്‍ എടുത്ത തീരുമാനം അറിയിക്കും. ഇതു സംബന്ധിച്ച് നിര്‍ദ്ദേശം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കളക്ടര്‍ക്കു നല്‍കി. പരാതിക്കാരെ നാല് കാറ്റഗറിയായി തിരിച്ചാണ് മറുപടി നല്‍കുക. പരാതി സംബന്ധിച്ച മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിനുള്ളതാണ് ആദ്യത്തെ കത്ത്. രണ്ടാമേത്തതില്‍ പരാതിയുടെ തീര്‍പ്പ് അറിയിക്കുന്ന വിവരമായിരിക്കും ഉണ്ടാവുക. മൂന്നാമത്തെ ഇനത്തില്‍ പരാതി ഗവണ്‍മെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട് എന്നതായിരിക്കും നാലാമത്തേതില്‍ ചെയ്യാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ ഇന്ന കാരണം കൊണ്ട് ബുദ്ധിമുട്ടുണ്ട് എന്ന വിവരവും അറിയിക്കും.
ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനും അവരില്‍ ആത്മവിശ്വാസം പകരുന്നിനും ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഗ്യോഗസ്ഥരുടെ പക്കല്‍നിന്നുണ്ടാവണമെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പരാതികളുടെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യം. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ , കലക്ടര്‍ എം എസ് ജയ, എ ഡി എം. ഡോ. പി കെ ജയശ്രി, സബ് കളക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest