തത്സമയ കലോത്സവ വാര്‍ത്തകളുമായി വിദ്യാര്‍ഥികളുടെ കുട്ടിപത്രം

Posted on: November 7, 2013 7:55 am | Last updated: November 7, 2013 at 7:55 am

വാണിമേല്‍: സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കുട്ടിപത്രങ്ങള്‍ ശ്രദ്ധേയമായി.
ക്രസന്റ് ഹൈസ്‌കൂള്‍ ഇംഗ്ലീഷ് ക്ലബായ ‘ഫീല്‍’ അംഗങ്ങളാണ് ‘ഇങ്ക് ഇന്‍ ഇംഗ്ലീഷ്’ എന്ന പേരില്‍ കലോത്സവത്തിന്റെ തത്സമയ റിപ്പോര്‍ട്ടുകളുമായി പത്ത് ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചത്.
നസ്ത നഹീദ എഡിറ്ററായിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടര്‍മാരും വിദ്യാര്‍ഥികള്‍ തന്നെയാണ്. മൂന്ന് വേദികളിലെയും റിപ്പോര്‍ട്ടും അതിഥികളുമായുള്ള അഭിമുഖങ്ങളും പത്രങ്ങളെ ആകര്‍ഷകമാക്കി. ഫീല്‍ കണ്‍വീനര്‍ റശീദ് കോടിയൂറ നേതൃത്വം നല്‍കി.