Connect with us

National

എതിര്‍പ്പുമായി വ്യോമസേനാ ഡയറക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. വിദേശ സംരംഭകര്‍ക്ക് ഈ മേഖല ആകര്‍ഷകമാകില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തണമെന്നും ഐ എ എഫ് ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ പി പി റെഡ്ഢി പറഞ്ഞു.
പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിക്കഴിഞ്ഞു. ഇത് വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷണീയമാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സി ഐ ഐ സമ്മേളനത്തില്‍ സംസാരിക്കവെ, അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ തോത് 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാറിനുള്ളില്‍ നിന്ന് തന്നെ നിരവധി ശ്രമങ്ങള്‍ ഈയടുത്ത് നടന്നിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ കടുത്ത നിലപാടാണ് തോത് ഉയര്‍ത്തുന്നതിന് തടസ്സമായത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സായുധ സേനയുടെ ആധുനികവത്കരണത്തിനായി ഒമ്പത് ലക്ഷം കോടി രൂപ ഈ മേഖലയില്‍ ചെലവഴിക്കുമെന്നും പി പി റെഡ്ഢി കൂട്ടിച്ചേര്‍ത്തു.