Connect with us

International

ബ്രദര്‍ഹുഡ് നിരോധം കോടതി ശരിവെച്ചു

Published

|

Last Updated

കൈറോ: മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഈജിപ്ഷ്യന്‍ കോടതി ശരിവെച്ചു. അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. കൈറോയിലെ കോടതിയാണ് ഹരജി പരിഗണിച്ചത്.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബ്രദര്‍ഹുഡ് അഭിഭാഷകന്‍ ഉസാമ ഇല്‍ ഹെലിവ പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി മെന റിപ്പോര്‍ട്ട് ചെയ്തു.
ഈജിപിതിലെ സൈന്യം പിന്തുണക്കുന്ന സര്‍ക്കാര്‍ ബ്രദര്‍ഹുഡിന്റെ സ്വത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ സമിതി രൂപവത്കരിച്ചിരുന്നു. കേസില്‍ വിധി വരുന്നത് വരെ സ്വത്തുക്കള്‍ മരവിപ്പിക്കാനും തീരുമാനിച്ചിരുന്നു. സൈനിക അട്ടിമറിയിലൂടെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കഴിഞ്ഞ ജൂലൈയില്‍ പുറത്താക്കിയിരുന്നു.