Connect with us

Kasargod

പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കുടിവെള്ളം നിലച്ചിട്ട് രണ്ടുവര്‍ഷം

Published

|

Last Updated

രാജപുരം: കുടിവെളള വിതരണം നിലച്ചിട്ട് രണ്ടു വര്‍ഷം. രാജപുരം പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികള്‍ ദുരിതത്തില്‍. 29 ഓളം കുട്ടികള്‍ താമസിക്കുന്ന രാജപുരം പ്രീമെട്രിക് ഹോസ്റ്റലിലേക്കുളള ജലവിതരണമാണ് രണ്ടു വര്‍ഷമായി മുടങ്ങി ക്കിടക്കുന്നത്. ഹോസ്റ്റലിലേക്ക് വെളളമെടുത്തിരുന്ന കിണറിന്റെ ചിലഭാഗങ്ങള്‍ ഇടിയുകയും സൈഡ് ഭിത്തി തകരുകയും ചെയ്തിട്ട് രണ്ടുവര്‍ഷമായിട്ടും അത് പുനര്‍നിര്‍മിക്കാനോ കുടിവെളള വിതരണ സംവിധാനം പുനഃസ്ഥാപിക്കാനോ ബന്ധപ്പെട്ട വകുപ്പോ ബ്ലോക്ക് പഞ്ചായത്ത് അധികൃതരോ തയ്യാറായില്ല.
കിണറ്റില്‍ നിന്നും വെളളമെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ രാജപുരം പോലീസ് സ്റ്റേഷനിലെ വാട്ടര്‍ ടാങ്കിലേക്ക് വെളളമെടുക്കുന്ന കുളത്തില്‍ നിന്നുമാണ് ഹോസ്റ്റലിലേക്ക് വെളളമെടുക്കുന്നത്. വൈദ്യുതി മുടക്കം പതിവായ ഈ മേഖലയില്‍ പലപ്പോഴും വെളളമില്ലാതെ കുട്ടികള്‍ പ്രയാസമനുഭവിക്കുന്നതായി ആക്ഷേപമുണ്ട്. വൈദ്യുതി മുടങ്ങിയാല്‍ കിണറിന്റെ സൈഡ് ഭിത്തി തകര്‍ന്നുകിടക്കുന്നതിനാല്‍ വെളളം കോരിയെടുത്ത് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ട വകുപ്പില്‍ ഈ വിഭാഗത്തിനായി അനുവദിക്കുന്ന ലക്ഷക്കണക്കിന് രൂപ ഓരോ വര്‍ഷവും ചെലവഴിക്കാതെ ലാപ്‌സായി പോകുന്ന ഘട്ടത്തിലാണ് രണ്ടു വര്‍ഷമായി ഹോസ്റ്റലില്‍ തകര്‍ന്നുകിടക്കുന്ന കിണര്‍ നന്നാക്കി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമെടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നത്.