സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: മലപ്പുറം മുന്നില്‍

Posted on: November 6, 2013 8:00 am | Last updated: November 6, 2013 at 8:07 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 44 പോയിന്റ് നേടി മലപ്പുറം ജില്ല മുന്നില്‍ നില്‍ക്കുന്നു. കോഴിക്കോട് ജില്ല 32 പോയിന്റോടെ രണ്ടാം സ്ഥാനത്തും 26 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും.
ജൂനിയര്‍ ഫുട്‌ബോള്‍ (ബോയ്‌സ്) മലപ്പുറം ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടും കോട്ടയം മൂന്നും സ്ഥാനങ്ങള്‍ നേടി. കബഡി(ബോയ്‌സ്) ഒന്നാം സ്ഥാനം കാസര്‍കോട്, രണ്ടാം സ്ഥാനം മലപ്പുറം, മൂന്നാം സ്ഥാനം ഏറണാകുളവും കബഡി ഗേള്‍സില്‍ ഒന്നാം കൊല്ലവും, രണ്ടാം സ്ഥാനം മലപ്പുറം മൂന്നാം സ്ഥാനം തൃശൂരും കരസ്ഥമാക്കി.
സീനിയര്‍ ബോയ്‌സ് ഷട്ടില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ ഗേള്‍സ് ഷട്ടിലില്‍ ഒന്നാം സ്ഥാനം തൃശൂരും എറണാകുളം, കണ്ണൂര്‍ രണ്ടും സ്ഥാനവും കരസ്ഥമാക്കി. ഗേള്‍സ് ഫുട്‌ബോളില്‍ കോട്ടയം ഒന്നാം സ്ഥാനവും മലപ്പുറം, കോഴിക്കോട് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ ബോയ്‌സ് ഫുട്‌ബോളില്‍ തൃശൂര്‍ ഒന്നാം സ്ഥാനവും മലപ്പുറം, കോട്ടയം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കബഡി ബോയ്‌സ് മലപ്പുറം ഒന്നാം സ്ഥാനവും കാസര്‍കോഡ്, തൃശൂര്‍ എന്നിവ യഥാക്രമം രണ്ടൂം മൂന്നും സ്ഥാനങ്ങള്‍ നേടി. കബഡി ഗേള്‍സില്‍ കോട്ടയം ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും നേടി.