കോഡൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരുക്ക്‌

Posted on: November 6, 2013 12:31 am | Last updated: November 6, 2013 at 12:31 am

മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് കുട്ടിയടക്കം അയല്‍വാസികളായ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോഡൂര്‍ നൂറാടിയില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കരുവാട്ടില്‍ സുലൈമാന്റെ മകന്‍ സിനാന്‍(3), പി കെ നവാസ്(33), മച്ചിങ്ങല്‍ ഹനീഫ(27), സി എച്ച് ഇബ്‌റാഹീം(62), കൊന്നോല ഹമീദിന്റെ ഭാര്യ മറിയുമ്മ (58) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇതില്‍ സിനാനും മറിയുമ്മയ്ക്കും കൂടുതല്‍ പരുക്കേറ്റിറ്റുണ്ട്. ഇരുവരുടെയും കൈകള്‍ക്കാണ് കടിയേറ്റത്.
വീടിന് പുറത്തുനില്‍ക്കുകയായിരുന്നു ഇവരെല്ലാം. ആദ്യം സിനാനാണ് കടിയേറ്റത്. തുടര്‍ന്ന് പരാക്രമം കാണിച്ച നായ അയല്‍വാസികളെയും കടിക്കുകയായിരുന്നു.
കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ക്ക് നേരെയും നായയുടെ പരാക്രമങ്ങളുണ്ടാവാറുണ്ട്.