Connect with us

Gulf

ദുബൈ കനാല്‍ പദ്ധതി; ഒന്നാംഘട്ട കരാറായി

Published

|

Last Updated

ദുബൈ: ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള പാലങ്ങളുടെയും റോഡുകളുടെയും ഒന്നാംഘട്ട കരാറിന് അനുമതിയായതായി ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ 50 കോടി ദിര്‍ഹം ചെലവ് ചെയ്യും. മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മാണം.

ദുബൈ ക്രീക്കിനെയും അറേബ്യന്‍ ഗള്‍ഫിനെയും ശൈഖ് സായിദ് റോഡിനടിയിലൂടെ, സഫ പാര്‍ക്ക്, ജുമൈറ രണ്ട് എന്നീ ഭാഗങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി.
തുര്‍ക്കി കമ്പനിയായ ജോനാലിനാണ് ആദ്യ ഘട്ട കരാര്‍. ശൈഖ് സായിദ് റോഡില്‍ പാലം നിര്‍മിക്കും. 800 മീറ്റര്‍ വീതിയിലാണിത്. എട്ടു വരി പാത ഇരുവശത്തേക്കും ഉണ്ടാകും. 8.5 മീറ്റര്‍ ഉയരത്തിലാണ് പാലം. എല്ലാ നേരവും കനാലിലൂടെ യാത്ര സാധ്യമാകും. രണ്ടാം ഘട്ടത്തില്‍ ഹദീഖ, അത്താര്‍ റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്നാം ഘട്ടത്തില്‍ കാല്‍നട പാലങ്ങള്‍ പണിയും. ആറ് കോടി യാത്രക്കാരാണ് പ്രതിവര്‍ഷം കനാലില്‍ പ്രതീക്ഷിക്കുന്നത്. കനാലിനിരുവശവും അനുബന്ധ പാതകള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest