Connect with us

Kasargod

മുജമ്മഅ് ഉപന്യാസ മത്സരം: ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

തൃക്കരിപ്പൂര്‍: “മുസ്‌ലിം വ്യക്തി നിയമം പ്രസക്തിയും പ്രതിസന്ധിയും” എന്ന വിഷയത്തില്‍ മുജമ്മഅ് ദഅ്‌വാ കോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഉപന്യാസ മത്സര ഫലം പ്രഖ്യാപിച്ചു. കാരാട് അജ്മീര്‍ ഗേറ്റ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി ലുഖ്മാന്‍ എം കരുവാരക്കുണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് റംസാന്‍ അബൂബക്കര്‍ മദീനത്തുന്നൂര്‍ പൂനൂര്‍ രണ്ടാം സ്ഥാനവും മുഹമ്മദ് ഇസ്മാഈല്‍ കെ പി, അല്‍ മഖര്‍ ദഅ്‌വ കോളജ് തളിപ്പറമ്പ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഇന്ന് അല്‍ മുജമ്മഉല്‍ ഇസ്‌ലാമിയില്‍ നടക്കുന്ന സി ഉസ്താദ് അനുസ്മരണ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും.

Latest