അപമാനശ്രമം: പീതാംബരക്കുറുപ്പിനെതിരെ പോലീസ് കേസെടുത്തു

Posted on: November 3, 2013 5:07 pm | Last updated: November 4, 2013 at 11:48 pm

swetha and peethambaranകൊല്ലം: നടി ശ്വേതാ മേനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ പീതാംബരക്കുറുപ്പ് എം പിക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ശ്വേതാമോനോന്‍ ഇന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിന് 354, 354(എ) വകുപ്പുകള്‍ പ്രകാരമാണ് പീതാംബരക്കുറുപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ രണ്ടും. പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് ശ്വേതാമോനോന്‍ മൊഴി നല്‍കിയത്. ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, ശ്വേതാ മോനോന്‍ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് ജി പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.