അപമാനിച്ച സംഭവം: പോലീസ് ശ്വേതാ മേനോന്റെ മൊഴിയെടുത്തു

Posted on: November 3, 2013 11:28 am | Last updated: November 3, 2013 at 11:28 am

swetha1കൊച്ചി: കൊല്ലത്ത് പ്രസിഡന്റസ് ട്രോഫി വള്ളംകളിക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നടി ശ്വേതാ മേനോന്റെ മൊഴിയെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കൊച്ചിയിലെ ശ്വേതയുടെ ഫ്‌ളാറ്റിലെത്തി മൊഴിയെടുത്തത്. സംഭവത്തില്‍ ഡി വൈ എഫ് ഐ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

എം പിയും വ്യവസായ പ്രമുഖനുമാണ് തന്നെ അപമാനിച്ചതെന്നാണ് ശ്വേത മൊഴി നല്‍കിയതെന്നാണ് പ്രാഥമിക വിവരം.

പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് ശനിയാഴ്ച ശ്വേത അറിയിച്ചിരുന്നു. സിനിമാ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശ്വേത വ്യക്തമാക്കി.