Connect with us

Ongoing News

ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവം: കലക്ടര്‍ ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

കൊല്ലം: ഇന്നലെ പ്രസിഡന്‍സി കപ്പ് വള്ളംകളിക്കിടെ നടി ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ ബി മോഹനന്‍ ഖേദം പ്രകടിപ്പിച്ചു. ശ്വേതാമേനോന് ഉണ്ടായ ദുരനുഭവത്തില്‍ താന്‍ ഖേദിക്കുന്നു. താനാണ് ശ്വേതയെ ചടങ്ങിന് ക്ഷണിച്ചത്. അറിഞ്ഞോ അറിയാതെയോ ഉണ്ടായ വിഷമത്തില്‍ ഖേദമുണ്ട്. എന്നാല്‍ പരാതി പറയാന്‍ തന്നെ ശ്വേത വിളിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്നലെയാണ് വള്ളം കളിയുടെ ചടങ്ങിനെത്തിയപ്പോള്‍ പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ അപമാനിച്ചെന്ന് ശ്വേതാമേനോന്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് കൊല്ലം ജില്ലാ കലക്ടറോട് താന്‍ ഫോണില്‍ പരാതി പറഞ്ഞു എന്നും ശ്വേത പറഞ്ഞിരുന്നു. കൊല്ലം എം പി പീതാംബരക്കുറുപ്പാണ് ശ്വേത ആരോപണം ഉന്നയിച്ച നേതാവ് എന്ന് പിന്നീട് മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പീതാംബരക്കുറുപ്പ് ആരോപണം നിഷേധിച്ചു.

ശ്വേതാമേനോനെ അപമാനിച്ചതില്‍ ഡി വൈ എഫ് ഐ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ കേസെടുക്കാന്‍ പോലീസ് നടപടി തുടങ്ങി. ഇതിനായി ശ്വേതയുടെ മൊഴിയെടുക്കാനായി ഇന്നുതന്നെ പോലീസ് കൊച്ചിയിലേക്ക് പോവും. വനിതാ പേലീസുകാര്‍ അടങ്ങുന്ന സംഘമാണ് ശ്വേതയുടെ മൊഴിയെടുക്കാനായി കൊച്ചിക്ക് പോവുക.

---- facebook comment plugin here -----

Latest