രോഹിത്തിന് ഡബിള്‍; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ – 383/6

Posted on: November 2, 2013 5:52 pm | Last updated: November 2, 2013 at 10:35 pm

rohith sarma batബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മക്ക് ചരിത്രനേട്ടം. 209 റണ്‍സെടുത്ത് ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാത്തെ താരമായി രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും (200*) വീരേന്ദര്‍ സേവാഗു (219) മാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരങ്ങള്‍. രോഹിത് കൂടി ഈ പട്ടികയില്‍ ഇടം പിടിച്ചതോടെ ഈ നേട്ടം വൈരിക്കുന്ന മുഴുവന്‍ താരങ്ങളും ഇന്ത്യക്കാരാണെന്ന പ്രത്യേകതകൂടിയായി.

158 പന്തില്‍ നിന്നാണ് രോഹിത്തിന്റെ മിന്നുന്ന പ്രകടനം. 12 ബൗണ്ടറികളും 16 സിക്‌സുകളും നേടിയാണ് രോഹിത് തിളങ്ങിയത്.  ഒടുവില്‍ ക്ലിന്റ് മക്കെയുടെ പന്തില്‍ ഹെന്റിക്ക് പിടിച്ചാണ് രോഹിത്ത് പുറത്തായത്.

രോഹിത്തിന്റെ മികവില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറും സ്വന്തമാക്കി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സാണ് ഇന്ത്യ നേടിയത്. എം എസ് ധോണി 62ഉം ശിഖര്‍ ധവാന്‍ 60ഉം റണ്‍സെടുത്തു. വീരേന്ദ്ര കോഹ്‌ലി (0), സുരേഷ് റൈന (28), യുവരാജ് സിംഗ് (12), ജഡേജ (12*) എന്നിങ്ങനെന്നയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്