Connect with us

Palakkad

പാലക്കാട് ബ്ലോക്ക് കേരളോത്സവം ആറ് മുതല്‍ 13വരെ

Published

|

Last Updated

പാലക്കാട്: ബ്ലോക്ക് കേരളോത്സവം നവംബര്‍ ആറുമുതല്‍ 13 വരെ വിവിധ വേദികളില്‍ നടത്താന്‍ സംഘാടകസമിതി യോഗം തീരുമാനമായി. നവംബര്‍ ആറിന് കല്ലേക്കാട് എ ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ഫുട്ബാള്‍, വൈകീട്ട് നാലിന് കബഡി മത്സരങ്ങള്‍ നടക്കും.
ഏഴിന് രാവിലെ എട്ടിന് എ ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്, വൈകീട്ട് നാലിന് വ്യാസവിദ്യാപീഠം ഗ്രൗണ്ടില്‍ വോളിബാള്‍, വടംവലി മത്സരങ്ങളും എട്ടിന് രാവിലെ എട്ടിന് എ.ആര്‍.ക്യാമ്പ് ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളും നടക്കും.
നവംബര്‍ 11 മുതല്‍ 13 വരെ കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. 11ന് രാവിലെ 8.30 മുതല്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, പെന്‍സില്‍ഡ്രോയിംഗ്, ഉപന്യാസം, കഥ, കവിതാരചനാമത്സരങ്ങളും 12ന് രാവിലെ 8.30 മുതല്‍ കവിതാലാപനം, മാപ്പിളപ്പാട്ട്, മിമിക്രി, പ്രച്ഛന്നവേഷം, മൂകാഭിനയം, ഉപകരണസംഗീതം, പ്രസംഗം, ശാസ്ത്രീയസംഗീതം ദേശഭക്തിഗാനം, തുടങ്ങിയ മത്സരങ്ങളും നടക്കും. 13ന് രാവിലെ 8.30 മുതല്‍ പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നാടകം, നാടോടിപ്പാട്ട്, നൃത്തമത്സരങ്ങള്‍ ഉണ്ടാകും. നവംബര്‍ 13ന് വൈകീട്ട് നാലിന് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഭാര്‍ഗവി അധ്യക്ഷത വഹിക്കും. ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലെ വിജയികള്‍ക്ക് സ്വീകരണവും പൈക്ക, കേരളോത്സവ വിജയികള്‍ക്ക് സമ്മാനദാനവും ഇതോടനുബന്ധിച്ച് നടക്കും.