സപ്ലൈകോ: നെല്ല് സംഭരണം 80 ശതമാനം പൂര്‍ത്തിയായി

Posted on: November 2, 2013 12:38 am | Last updated: November 2, 2013 at 12:38 am

പാലക്കാട്: സപ്ലൈകോസെപ്തംബര്‍ ആറ് മുതല്‍ നാല് താലൂക്കുകളിലായി നടത്തിവരുന്ന നെല്ലുസംഭരണം 80 ശതമാനം പൂര്‍ത്തിയായി. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ആലത്തൂര്‍ താലൂക്കില്‍ നിന്ന് 24,631 ടണ്‍ നെല്ല് ലഭിച്ചു.ചിറ്റൂര്‍ 21,113 ടണ്‍, പാലക്കാട് 12,540 ടണ്‍, ഒറ്റപ്പാലം 947 ടണ്‍ എന്ന ക്രമത്തില്‍ നെല്ല്‌ലഭിച്ചു.
ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിളളി, പെരുമാട്ടി, കൊല്ലങ്കോട്, മുതലമട എന്നിവിടങ്ങളില്‍ സംഭരണം നടന്നുകൊണ്ടിരിക്കുന്നു.
ഒന്നാം വിളയില്‍ സപ്ലൈകോയുടെ ലക്ഷ്യം 70,000 ടണ്‍ നെല്ല് സംഭരിക്കലാണ്. ഇത് നവംബര്‍ 25നകം പൂര്‍ത്തിയാക്കും. 27,269 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഒമ്പത് വരെ നെല്ല് നല്‍കിയ കര്‍ഷകരുടെ പ്രതിഫലം നല്‍കിക്കഴിഞ്ഞു.
കാനറാ ബേങ്കില്‍ അക്കൗണ്ടുളള കര്‍ഷകര്‍ക്ക് പ്രതിഫലം അഞ്ച് ദിവസത്തിനകം ലഭ്യമാക്കുവാനാണ് ബേങ്കിന്റെ പദ്ധതി.