ഉപജില്ലാ ശാസ്ത്ര മേള സമാപിച്ചു: കണിയാരത്തിനും ദ്വാരകക്കും വിജയം

Posted on: November 2, 2013 12:14 am | Last updated: November 2, 2013 at 12:14 am

മാനന്തവാടി: തലപ്പുഴയില്‍ നടന്ന മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയില്‍ പ്രവര്‍ത്തി പരിചയ വിഭാഗത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ കണിയാരം ഫാ. ജികെഎം ഹൈസ്‌കൂളും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദ്വാരക സേക്രട്ട് ഹേര്‍ട്ട് ഹൈസ്‌കൂളും ഒന്നാം സ്ഥാനം നേടി.
എല്‍ പി വിഭാഗത്തില്‍ സര്‍വ്വോദയ എച്ച്എസ് ഏച്ചോവും യുപി വിഭാഗത്തില്‍ എയുപി എസ് ദ്വാരകയും ഒന്നാം സ്ഥാനം നേടി. ഗണിതശാ്‌സത്ര വിഭാഗത്തില്‍ എല്‍ പി വിഭാഗത്തില്‍ ഏഎന്‍എം യു പി എടവകയും യുപിയില്‍ ഏയുപിഎസ് ദ്വാരകയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് എച്ച് എസ് കല്ലോടിയും ഹയര്‍സെന്‍ഡറി വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് മാനന്തവാടി ഒന്നാം സ്ഥാനം നേടി.
ഐടി മേളയില്‍ യു പി വിഭാഗത്തില്‍ ക്രസന്റ് എച്ച് എസ് പനമരവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്താവടി ജിവിഎച്ച്എസ്എസും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കല്ലോടി സെന്റ് ജോസഫ്‌സും ഒന്നാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്ര മേളയില്‍എല്‍പി വിഭാഗത്തില്‍ എസ് ജെ ടിടിഐ കണിയാരവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണിയാരം ഫാ. ജികെഎം ഹൈസ്‌കൂളും ഒന്നാം സ്ഥാനം നേടി.
മന്ത്രി പി കെ ജയലക്ഷ്മി മേള സന്ദര്‍ശിച്ചു. സമാപന സമ്മേളനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
പി ഹുസൈന്‍ അധ്യക്ഷനായി. ബള്‍ക്കീസ് ഉസ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയികള്‍ക്ക് എഇഒ കെ മുരളിധരന്‍, പി എ സ്റ്റാനി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സുഹറ യൂസഫ്, പി റയീസ്, സി എം മാധവന്‍, രമേശന്‍ ഏഴോക്കാരന്‍, ജോസഫ് മറ്റത്തിലാനി, സ്‌നേഹ പ്രഭ, പി എ ഷീജ, ഇ ജെ ജോണ്‍, അബ്രഹാം, വി ബേബി, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.