Connect with us

International

ചൈനീസ് യുവതിക്ക് കൃത്രിമ മുഖം വെച്ചുപിടിപ്പിച്ചു

Published

|

Last Updated

ബാംങ്കോങ്: പൊള്ളലേറ്റ് മുഖം വികൃതമായ ചൈനീസ് യുവതിക്ക് കൃത്രിമ മുഖം വെച്ചുപിടിപ്പിച്ചു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൗവിലാണ് സംഭവം. സ്വന്തം ശരീരത്തില്‍ വളര്‍ത്തിയെടുത്ത മുഖമാണ് സു ജിയാനമി എന്ന 17കാരിയുടെ മുഖത്ത് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചാം വയസ്സിലാണ് സൂവിന്റെ മുഖം പൊള്ളലേറ്റ് വികൃതമായത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സൂവിന്റെ ശരീരത്തില്‍ കൃത്രിമ മുഖം വളര്‍ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലെ കോശങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ സ്തനങ്ങളില്‍ ഒന്ന് മുഖമായി വളര്‍ത്തുകയായിരുന്നുവത്രെ. കാലില്‍ നിന്നും എടുത്ത ഞരമ്പും വെള്ളം നിറച്ച ബലൂണും ഉപയോഗിച്ചാണ് ത്വക്ക് വികസിപ്പിച്ചത്. മുഖത്ത് വൈകൃതമായിരുന്ന ഭാഗങ്ങളില്‍ പിന്നീട് പുതിയ മുഖം തുന്നിചേര്‍ത്തു. അതേസമയം പുതിയ മുഖത്ത് വികാരങ്ങള്‍ പ്രതിഫലിയ്ക്കാന്‍ കാലതാമസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന സുവിന്റെ കുടുംബത്തിന് സൌജന്യ ശസ്ത്രക്രിയയാണ് ചൈനയിലെ ഡോക്ടര്‍മാര്‍ നല്‍കിയത്.

വീഡിയോ കാണുകഃ

Latest