ഹരിത എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടേതല്ല: എംഐ ഷാനവാസ്

Posted on: November 1, 2013 5:03 pm | Last updated: November 1, 2013 at 5:03 pm

shanavassതാമരശ്ശേരി: ഹരിത എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് നിലപാട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെന്നും എം.ഐ ഷാനവാസ് പറഞ്ഞു. ഗാഡ്കില്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് താമരശ്ശേരി രൂപത സംഘടിപ്പിച്ച ഗാഡ്കില്‍ വിരുദ്ധ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഷാനവാസ് ഹരിത എംഎല്‍എമാര്‍ക്കെതിരെ പ്രതികരിച്ചത്. ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ വാര്‍ത്തകളില്‍ നിറയാന്‍ വേണ്ടിയാണ് അഭിപ്രായപ്രകടനം നടത്തുന്നതെന്നും അവരുടെ അഭിപ്രായം തനിക്കോ കോണ്‍ഗ്രസിനോ യാതൊരു ബന്ധവുമില്ലെന്നും ഷാനവാസ് പറഞ്ഞു.