Connect with us

Eranakulam

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി

Published

|

Last Updated

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. ഫെഡറല്‍ ബാങ്ക് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാകുക. www.federalbank.co.in എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

എസി ബോക്‌സിന് 3,000 രൂപ. മറ്റു നിരക്കുകള്‍ 2,000 രൂപ, 1,000, 500, ഗാലറി 200 രൂപ എന്നിങ്ങനെയാണ്. ഓണ്‍ലൈന്‍ വഴി ഗാലറി ടിക്കറ്റുകള്‍ ലഭിക്കില്ല. 19 വരെ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഐഡി പ്രൂഫ് ഹാജരാക്കേണ്ടതുണ്ട്്. ഒരു ഐഡിയില്‍ അഞ്ചു ടിക്കറ്റുകള്‍ ലഭിക്കും. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് പ്രിന്റെടുത്തു സൂക്ഷിക്കണം. ഈ സ്ലിപ്പുകള്‍ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ ഒറിജിനല്‍ ടിക്കറ്റുകളായി മാറ്റി വാങ്ങണം. കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് വഴി നേരിട്ടു പ്രവേശനം സാധ്യമല്ല. 21 വരെ ഓണ്‍ലെന്‍ ടിക്കറ്റുകള്‍ മാറ്റി വാങ്ങാന്‍ കഴിയും.

Latest