Connect with us

Ongoing News

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് സച്ചിന്‍

Published

|

Last Updated

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അച്ഛന്റെ ഉപദേശം മാനിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നില്‍ക്കാന്‍ അച്ഛന്‍ ഉപദേശിച്ചിരുന്നതായി സച്ചിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ, ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മധ്യപ്രദേശില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.

Latest