Connect with us

Ongoing News

ജനങ്ങളില്‍ നിന്നുള്ള പഠനമാണ് തന്റെ വിദ്യാഭ്യാസം: വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതിയുടെ ശകാരത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മറുപടി. ആരും കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് വി എസ് പ്രതികരിച്ചു. കോടതി തന്നെ തെറ്റായി വ്യാഖ്യാനിച്ചു. 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പഠനമാണ് തന്റെ വിദ്യാഭ്യാസം. ആരെയും അത് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വി എസ് പറഞ്ഞു.
കയ്യടി കിട്ടാന്‍ വേറെ വഴി നോക്കണമെന്ന് പറഞ്ഞ് കോടതി വി എസിനെ ശകാരിച്ചിരുന്നു. കോടതിക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന വി എസിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് കോടതിയുടെ ശകാരം.

Latest