Connect with us

Malappuram

ബിദ്അത്തിനെതിരെ പ്രതികരിക്കണം: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Published

|

Last Updated

മലപ്പുറം: ബിദ്അത്ത് ഉടലെടുക്കുമ്പോള്‍ മൗനം പാലിക്കാന്‍ പാടില്ലെന്നും പണ്ഡിതര്‍ അതിലെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഇസ്‌ലാമിനെ അതിന്റെ തനതായ രൂപത്തില്‍ വരുംതലമുറക്ക് കൈമാറണം. അതില്‍ ഒരുവിട്ട്‌വീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഖ്‌ലാസിലും തഖ്‌വയിലും അധിഷ്ടിതമായ സുന്നി സംഘകുടുംബത്തെ തകര്‍ക്കാന്‍ ഒരുശക്തിക്കും കഴിയില്ലെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. അദര്‍ശ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പൂര്‍ണമായും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ പ്രാസ്ഥാനിക കുടുംബം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.