Connect with us

National

ഉള്ളിവില: പത്ത് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് താരിഖ് അന്‍വര്‍

Published

|

Last Updated

പാറ്റ്‌ന: രാജ്യത്തെ ഉള്ളിവിലയുടെ കുത്തനെയുള്ള വര്‍ധന പത്ത് ദിവസത്തിനുള്ളില്‍ നിയന്ത്രിണവിധേയമാവുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി താരിഖ് അന്‍വര്‍ അറിയിച്ചു. കര്‍ണാടകയിലെ ബെല്‍ഗാം, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി വരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുക. രാജ്യത്തെ ഏറ്റവും ഉള്ളി ഉദ്പാദന ജില്ലകളാണ് ഇവ രണ്ടും.

ഈ രണ്ട് സംസ്ഥാനങ്ങളിലും ഉള്ളിയുടെ വന്‍ വിളവെടുപ്പാണ് ഇത്തവണ ഉണ്ടായതെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉള്ളി ഉദ്പാദന കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്ര. എന്നിട്ടും ഈ വര്‍ഷം ഇന്ത്യ ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുകയായിരുന്നു.

ഫയലിന്‍ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ മഴയും കാരണം ഉള്ളിപ്പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതാണ് വില വീണ്ടും കുതിക്കാന്‍ കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Latest