Connect with us

Palakkad

പാചക വാതക ബുക്കിംഗ് അവതാളത്തില്‍; ഉപഭോക്താക്കള്‍ വലയുന്നു

Published

|

Last Updated

പട്ടാമ്പി: പാചക വാതകത്തിനുള്ള ഓണ്‍ ലൈന്‍ ബുക്കിംഗ് അവതാളത്തിലായതോടെ ജില്ലയില്‍ രണ്ട് ലക്ഷത്തോളം ഉപഭോക്താക്കള്‍ വലയുന്നു. ഭാരത് പെട്രോളിയം ഉപഭോക്താക്കളാണ് ഏറെ ദുരിതത്തിലായത്.

കഴിഞ്ഞ മാസം ഒന്ന് മുതലാണ് ഭാരത് പെട്രോളിയത്തില്‍ ഓണ്‍ ലൈന്‍ സംവിധാനം തുടങ്ങിയത്. വിവിധ ഏജന്‍സികളില്‍ ബുക്കിംഗിനായി എത്തിയവര്‍ക്ക് ഇത് വരെയും കണക്ഷന്‍ തീരുമാനമായില്ല. ദിവസം 700 ബുക്കിംഗ് സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പരമാവധി 100-120 ബുക്കിംഗുകളാണ് സ്വീകരിക്കാനാകുന്നത്. സെര്‍വര്‍ മന്ദഗതിയിലായതാണ് ഇതിന് കാരണം.
ബുക്കിംഗിനും വിതരമത്തിനുമായി മൂന്നും നാലും ആഴ്ച വരെ കാലതാമസം നേരിടുന്നുവെന്നാണ് പരാതി. സംവിധാനത്തിന്റെ കാലതാമസം നേരിടുന്നുവെന്നാണ് പരാതി. സംവിധാനത്തിന്റെ കാലതാമസം തുടര്‍ന്നാല്‍ ഗ്യാസ് വിതരണം നിര്‍ത്തിവെക്കേണ്ടി വരുമെന്നും ഏജന്‍സികള്‍ പറയുന്നു.
സെര്‍വര്‍ തകരാര്‍ പരിഹരിക്കാമെന്ന ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് ബില്‍ ഇല്ലാതെ തന്നെ പാചകവാതകം എത്തിച്ച് പിന്നീട് ബില്ലടിച്ച് നല്‍കിയാണ് ഏജന്‍സികള്‍ രക്ഷപ്പെടുന്നത്.
ഒരു സിലിന്‍ഡര്‍മാത്രമുള്ള ഉപഭോക്താക്കളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബുക്ക് ചെയ്ത് ഒരു മാസമായിട്ടും ഗ്യാസ് കണക്ഷന്‍ ലഭിച്ചില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. മറ്റുകമ്പനികളുടെ ഗ്യാസ് വിതരണത്തില്‍ ഇത്രതാമസം നേരിടുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഭാരത് പെട്രോളിയം കേരള അധികൃതരെ വിവരം അറിയിച്ചുണ്ടെങ്കിലും മുംബൈയിലുള്ള കേന്ദ്ര ഓഫീസില്‍ നിന്നാണ് തകാര്‍ പരിഹരിക്കേണ്ടതെന്നാണ് അധികൃതരുടെ വിശദീകരണം, അതേ സമയം ഗോഗൗണുകളില്‍ സിലിന്‍ഡറുകള്‍ നിറഞ്ഞ് കിടക്കുകയാണ്. ബുക്ക് ചെയ്തവരുടെ സിലിണ്ടറുകള്‍ കൂടുതല്‍ വിലക്ക് മറിച്ച് കൊടുക്കുന്നതായും ചില ഏജന്‍സികള്‍ക്കെതിരെ ആരോപണമുണ്ട്. ഹോട്ടല്‍, കാറ്ററിംഗ് നടത്തിപ്പുകാരാണ് ഇത്തരത്തില്‍ അമിത വിലകൊടുത്തും സിലിണ്ടറുകള്‍ വാങ്ങുന്നത്. ആവശ്യത്തിന് സിലിന്‍ഡറുകളുണ്ടായിട്ടും പാചകവാതകം തേടി ജനം നെട്ടോട്ടമോടുകയാണ്.

Latest