Connect with us

Kozhikode

മൂന്ന് കിലോഗ്രാം കഞ്ചാവോടെ മധ്യവയസ്‌കനെ പിടികൂടി

Published

|

Last Updated

കോഴിക്കോട്: മൂന്ന് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. കല്ലുത്താന്‍കടവ് സ്വദേശി മുത്തുസ്വാമി മകന്‍ പൂക്കാരന്‍ രാജു (54)വിനെയാണ് പാലാഴി പാല്‍ കമ്പനിക്ക് സമീപം കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 1,20,000 രൂപ വില വരുന്ന മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയത്. പ്രതിയെ ഇന്ന് വടകര എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
നഗരത്തിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാവുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ പ്രത്യേക ഇന്റലിജന്‍സ് വിഭാഗം നല്‍കിയ സൂചനയെത്തുടര്‍ന്നാണ് കോഴിക്കോട് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം രാജുവിനെ പിടികൂടിയത്.
എ ഇ സി, പി കെ സുരേഷിന്റെ നിര്‍ദേശപ്രകാരം മഫ്ടിയിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് സമീപം രാജുവിനെ കഞ്ചാവ് ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 1000 രൂപയുടെ കഞ്ചാവിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും ആ സമയം രാജുവിന്റെ കയ്യില്‍ 350 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എടുക്കാനായി ഇയാള്‍ പാലാഴിയിലുള്ള വീട്ടിലേക്ക് എക്‌സൈസ് സംഘത്തെ കൂട്ടിക്കൊണ്ടു പോയി. സംഘത്തെ വീടിന് പുറത്ത് നിര്‍ത്തിയ ശേഷം ഇയാള്‍ അകത്ത് കടന്ന് കഞ്ചാവ് എടുക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് വീട്ടിനകത്ത് മണിക്കൂറുകളോളം പരിശോധന നടത്തിയ ശേഷമാണ് അടുക്കളയിലെ തറയില്‍ പ്രത്യേകം നിര്‍മിച്ച അറയില്‍ ഓരോ കിലോയുടെ പാക്കറ്റുകളിലായി മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ എന്‍ ബൈജു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എം ടി കൃഷ്ണനുണ്ണി, ചന്ദ്രന്‍ പാറപ്പുറത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റിഷിത്ത് കുമാര്‍, ശ്രീശാന്ത്, ജുബീഷ്, എഡിസണ്‍ എന്നിവരടങ്ങിയ സംഘമാണ് രാജുവിനെ വലയിലാക്കിയത്.
കഴിഞ്ഞ ആറ് മാസത്തിനകം നാര്‍ക്കോട്ടിക് കേസുകളിലായി 59 പേരാണ് ഇതിനകം കോഴിക്കോട് എക്‌സൈസ് സംഘത്തിന്റെ വലയിലായത്.
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എക്‌സൈസ്

Latest