Connect with us

Gulf

38 വര്‍ഷത്തെ പ്രവാസാനുഭവവുമായി മായിന്‍ കുട്ടി മടങ്ങുന്നു

Published

|

Last Updated

ദുബൈ: 38 വര്‍ഷത്തെ വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ട് തൃശൂര്‍ ചാമകല സ്വദേശി മായിന്‍ കുട്ടി (58) നാട്ടിലേക്ക്. 1975ലാണ് 20-ാം വയസിലാണ് മായിന്‍ കുട്ടി ദുബൈയിലെത്തിയത്. ദുബൈ വിമാനത്താവളത്തില്‍ ക്ലീനിംഗ് സെക്്ഷനിലായിരുന്നു ജോലി. നിറഞ്ഞ സംതൃപ്തിയോടെയാണ് 38 വര്‍ഷത്തെ പ്രവാസത്തിനു വിട പറയുന്നത്.
എയര്‍പോര്‍ട്ടിലായിരുന്നു ജോലി എന്നതിനാല്‍ വര്‍ഷാവര്‍ഷം നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നു. ദിവസം എട്ട് മണിക്കൂറായിരുന്നു ജോലി. ബാക്കി സമയം ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു. 14 വര്‍ഷം മുമ്പ് ഹജ്ജിന് പോകാന്‍ കഴിഞ്ഞത് മനസില്‍ മായാതെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമായി മായിന്‍ കുട്ടി കണക്കാക്കുന്നു.
സിറാജ് ദിനപത്രം ദുബൈയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങുന്നതിന് മുമ്പു തന്നെ വരിക്കാരനായിരുന്നു. ഇന്നും ആ നില തുടരുന്നു. അഞ്ച് മക്കളാണ് ഹാജിക്ക്.
ഒരു മകളെ സഖാഫിക്ക് കല്യാണം കഴിപ്പിച്ചുകൊടുക്കാന്‍ കഴിഞ്ഞത് അഭിമാനമായി മായിന്‍കുട്ടി കാണുന്നു. നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കാനാണ് ആഗ്രഹം. പരേതനായ മൊയ്തീന്‍ ആണ് പിതാവ്. ഹാജിയെ ബന്ധപ്പെടാവുന്ന നമ്പര്‍: 055-8691298.

Latest