Connect with us

International

യു എസ് ദേശീയ സുരക്ഷാ ഏജന്‍സി മേധാവി രാജിവെക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് ദേശീയ സുരക്ഷാ ഏജന്‍സി മേധാവി മാര്‍ച്ചില്‍ സ്ഥാനമൊഴിയും. വൈറ്റ് ഹൗസ് വക്തമാവ് ജെ കാര്‍നി വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി. നാസയുടെ തലവനും കൂടിയായ ജനറല്‍ കൈത്ത് അലക്‌സാണ്ടര്‍ വ്യാഴാഴ്ചയാണ് സ്ഥാനം വിരമിക്കുന്ന തീരുമാനം അറിയിച്ചത്. 2005 മുതല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന അലക്‌സാണ്ടര്‍, ഏറ്റവും കൂടുതല്‍ സമയം ഈ സ്ഥാനം വഹിക്കുന്ന വ്യക്തികൂടിയാണ്.
യു എസ് സൈബര്‍ കാമന്‍ഡ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. വിരമിക്കുന്നതിനെ കുറിച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രസിഡന്റ് ഒബാമയുമായി അദ്ദേഹം സംസാരിച്ചിരുന്നു.

---- facebook comment plugin here -----

Latest